പശ്ചിമേഷ്യൻ തീയിൽ കത്തിക്കയറി സ്വർണ വില, ഉച്ചക്ക് വീണ്ടും വർധിച്ചത് 2920 രൂപ; ഒരു പവന് നൽകേണ്ടത് 1,23,720 രൂപയിലധികം
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് ഉച്ചക്കും സ്വർണ വിലയിൽ മാറ്റമുണ്ടായി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 365 രൂപയാണ് വർധിച്ചിരിക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 1,23, 720 രൂപയായി. ഉച്ചയായപ്പോഴേക്കും പവന് കൂടിയത് 2920 രൂപയാണ്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,20,800 രൂപയായിരുന്നു വില. ഇന്നത്തെ ദിവസമാകെ 5240 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്.
ഇന്നത്തെ വിപണി നിരക്കുകൾ ഒറ്റനോട്ടത്തിൽ:
22 കാരറ്റ് സ്വർണം: ഗ്രാമിന് ₹15,465 രൂപ | പവന് ₹1,23,720 രൂപ
18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,705 രൂപ | പവന് ₹1,01,640 രൂപ
14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,890 രൂപ| പവന് ₹79,120 രൂപ
9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,375 രൂപ | പവന് ₹51,000 രൂപ
Post a Comment