Join News @ Iritty Whats App Group

‘യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തും, അടിത്തട്ട് വിപൂലീകരിക്കും’; കേരള കോൺ​ഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ലെന്ന് വി ഡി സതീശൻ

‘യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തും, അടിത്തട്ട് വിപൂലീകരിക്കും’; കേരള കോൺ​ഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ലെന്ന് വി ഡി സതീശൻ


കേരള കോൺ​ഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല എന്ന് വി ഡി സതീശൻ പറഞ്ഞു. അതേസമയം യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തുമെന്ന് പറഞ്ഞ വി ഡി സതീശൻ യുഡിഎഫ് അടിത്തട്ട് വിപൂലീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാകും. അതിനെക്കുറിച്ച് എപ്പോഴും പറയേണ്ട കാര്യമില്ല. അതിൽ വിവിധ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും ഉണ്ടാകും. സ്വർണ്ണ കൊള്ളയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാൻ ശ്രമം നടക്കുന്നു. അതിനായി മറ്റു കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഏത് കാലത്തെ കാര്യങ്ങൾ അന്വേഷിച്ചാലും ഞങ്ങൾക്ക് പ്രശ്നം ഇല്ല എന്നും വി ഡി സതീശൻ പറഞ്ഞു.

ജയിലിലായ നേതാക്കൾക്കെതിരെ ഇതുവരെയും നടപടി സിപിഐഎം സ്വീകരിച്ചിട്ടില്ല. അതിനു സർക്കാരും സിപിഐഎമ്മും മറുപടി പറയണം. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്ന സഹായധനം നിര്‍ത്തി സര്‍ക്കാര്‍. സർക്കാർ ആവശ്യമായ ഒരു സഹായവും നൽകുന്നില്ല. CMDRF ഫണ്ടിലേക്ക് ഞങ്ങൾ തന്നെ 19 ലക്ഷം കൊടുത്തു. ഞാൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ പൈസ കൊടുത്തു. യുഡിഎഫ് എംഎൽഎമാർ മുഴുവനും പൈസ കൊടുത്തു. ഞങ്ങൾ മാതൃക കാണിച്ചു. മൂന്ന് മാസം കൊണ്ട് സ്ഥലം ഞങ്ങൾ കണ്ടുപിടിച്ചു, സ്ഥലം രജിസ്റ്റർ ചെയ്‌തു. സിപിഐഎം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group