എട്ടുവര്‍ഷം പിന്നിട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം: ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം അകലെ
മട്ടന്നൂർ: എട്ടുവർഷം പിന്നിട്ട കണ്ണൂർ വിമാനത്താവളത്തിനായി ഓഹരിയുടമകള്‍ മുടക്കിയ തുകയ്ക്കുള്ള ലാഭം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടിവരും.വലിയ വികസനത്തിനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ട് നൂറുകണക്കിന് പേരാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങിയത്.നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ ഓഹരി എടുത്തവർക്ക് നല്ല ലാഭം ലഭിച്ചതാണ് സാധാരണക്കാർ പോലും കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി എടുത്തതിന് കാരണം.
രണ്ടുവർഷംകൊണ്ട് തന്നെ വിമാനത്താവളം ലാഭത്തില്‍ എത്തുമെന്നതായിരുന്നു അധികൃതർ അവകാശപ്പെട്ടത്. ഈ പ്രതീക്ഷയില്‍ തൊഴിലാളികള്‍ അടക്കം നിരവധിപേർ ഓഹരികള്‍ എടുക്കുകയായിരുന്നു.
2019 ജൂലായിലാണ് വിമാനത്താവളങ്ങളില്‍ നിരവധി പ്രവർത്തനങ്ങള്‍ക്ക് മൂലധനം കണ്ടെത്തുന്നത് പൊതുജനങ്ങളില്‍നിന്ന് ഒരു കോടി ഷെയർ സമാഹരിക്കാൻ കമ്ബനികള്‍, സഹകരണ സംഘങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഷെയർ സമാഹരണത്തിന് തിരിച്ചടി കണ്ടുതുടങ്ങുകയായിരുന്നു. ഈ കാലയളവില്‍ ഓഹരി സമാഹരണം പ്രതിസന്ധിയിലായി. എയർ സൈഡ് വിപുലികരണം, എയർ കാർഗോ കോംപ്ലക്സ് ,കിയാല്‍ ഓഫീസ് കെട്ടിടം എന്നിവയുടെ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് ഓഹരികള്‍ വിറ്റഴിക്കാൻ തീരുമാനിച്ചത്.
ഷെയർവില 130
കുറഞ്ഞ ഓഹരി 500
ഓഹരിയുടമകള്‍ക്ക് പരാതിയുണ്ട്
അതെ സമയം വരുമാനവർദ്ധവുണ്ടായാലും തങ്ങളെ പരിഗണിക്കുന്നില്ലെന്ന് നേരത്തെ തന്നെ ഓഹരിയുടമകള്‍ പരാതിപ്പെട്ടിരുന്നു. 2024-25 സാമ്ബത്തിക വർഷത്തില്‍ 195 കോടി രൂപയുടെ വരുമാനം നേടിയ കിയാല്‍ കോടികള്‍ നിക്ഷേപിച്ച ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നില്ലെന്നാണ് ഓഹരി ഉടമകളുടെ ആക്ഷേപം. പല ഓഹരിയുടമകളെയും വാർഷിക ജനറല്‍ ബോഡി യോഗത്തില്‍ പോലും പങ്കെടുപ്പിക്കാറില്ലെന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു.
കഴിഞ്ഞ ആറുവർഷമായി പ്രവാസികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കാത്തതിനെതിരെ കിയാല്‍ ഷെയർ ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂർ വിമാനത്താവള സംരക്ഷണ ദിനം ഉള്‍പ്പെടെ ആചരിച്ചിരുന്നു. കേന്ദ്ര കമ്ബനി കാര്യവകുപ്പിന് നിക്ഷേപകർ പരാതിയും നല്‍കിയിരുന്നു. വിമാനത്താവള കമ്ബനി നഷ്ടത്തിലാണെന്നായിരുന്നു ഇക്കാര്യത്തില്‍ കിയാല്‍ മാനേജ്‌മെന്റിന്റെ ന്യായീകരണം.
Post a Comment