"ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്" കണ്ണൂർ ജില്ലയിലെ അഞ്ചിടങ്ങളില്‍ കെ.എസ്.ഇ.ബി ഓഫീസുകളില്‍ വിജിലൻസ് റെയ്ഡ് നടത്തി
കണ്ണൂർ : കണ്ണൂർ ജില്ലയിലെ അഞ്ചിടങ്ങളില്‍ കെഎസ്‌ഇബി ഓഫീസുകളില്‍ വിജിലൻസ് റെയ്‌ഡ് കെഎസ്‌ഇബി അസി. എഞ്ചിനിയർമാരുടെ ഓഫീസുകളിലായിരുന്നു പരിശോധന ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരില്‍ കണ്ണൂരില്‍ അഞ്ച് ഇടങ്ങളില്‍ വിജിലൻസ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നു.
ഇതില്‍കൂത്തുപറമ്ബില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥൻ്റെ അക്കൗണ്ടിലേക്ക് കരാറുകാർ പണം നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒരേ സമയം അഞ്ചിടങ്ങളില്‍ റെയ്ഡ് നടത്തിയത്.
Post a Comment