Join News @ Iritty Whats App Group

‘ഗ​ണേ​ഷി​ന് മ​റ​വി ഒ​രു സൗ​ക​ര്യ​മാ​യി​രി​ക്കാം, ഇ​വി​ടെ തെ​ളി​വു​ക​ൾ ഉ​ണ്ട്’, കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​പെ​ട്ട​ത് ഏ​റ്റ​വും ന​ന്നാ​യി അ​റി​യു​ന്ന​യാ​ൾ താ​നെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ

‘ഗ​ണേ​ഷി​ന് മ​റ​വി ഒ​രു സൗ​ക​ര്യ​മാ​യി​രി​ക്കാം, ഇ​വി​ടെ തെ​ളി​വു​ക​ൾ ഉ​ണ്ട്’, കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​പെ​ട്ട​ത് ഏ​റ്റ​വും ന​ന്നാ​യി അ​റി​യു​ന്ന​യാ​ൾ താ​നെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ


കൊ​ല്ലം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ൺ. ഗ​ണേ​ഷി​ന്‍റെ കൈ​യി​ലു​ള്ള​തെ​ന്താ​ണെ​ന്നു പ​റ​യ​ട്ടെ, മ​റ​വി ഒ​രു സൗ​ക​ര്യ​മാ​ണെ​ങ്കി​ലും ഇ​വി​ടെ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭ​യി​ലെ അം​ഗം എ​ന്ന​തി​ലു​പ​രി മ​ക​നെ​പ്പോ​ലെ ക​ണ്ടാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ഗ​ണേ​ഷ് കു​മാ​റി​നു വേ​ണ്ടി ഇ​ട​പെ​ട്ട​ത്. എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്നു മ​ല​യാ​ളി​ക്കു ബോ​ധ്യ​മു​ണ്ട്. ഗ​ണേ​ഷി​ന്‍റെ കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ വേ​ണ്ടി ആ ​മ​നു​ഷ്യ​ൻ പ​രി​ശ്ര​മി​ച്ച​ത് അ​റി​യാ​വു​ന്ന​യാ​ൾ താ​നാ​ണെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

എ​ന്നാ​ൽ, കു​ടും​ബം ത​ക​ർ​ത്ത​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്നാ​ണു ഗ​ണേ​ഷ് കു​മാ​ർ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലെ ഒ​രു കൂ​ടി​ക്കാ​ഴ്ച​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ സം​ശ​യ മു​ന​യി​ലാ​ക്കി​യ​ത്. അ​തി​നു കാ​ര​ണം ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ അ​വി​ടെ വ​ന്ന് ഒ​രു വ്യ​ക്തി​യു​ടെ പേ​ര് പ​റ​ഞ്ഞ​താ​ണ്. ആ ​പേ​രു പു​റ​ത്തു പ​റ​യാ​തി​രു​ന്ന​താ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ഹ​ത്വ​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group