Join News @ Iritty Whats App Group

‘ഉണ്ട ചോറിന് നന്ദി കാണിക്കണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും’; മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി

‘ഉണ്ട ചോറിന് നന്ദി കാണിക്കണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും’; മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി


സിപിഎം വിട്ട് ​ബിജെപിയിൽ ചേർന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി. പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന് എം എം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എം എം മണിയുടെ പ്രതികരണം.

രാജേന്ദ്രനെ കൈ കാര്യം ചെയ്യുണമെന്നാണ് എം എം മണിയുടെ പരാമർശം. തൻ്റെ ഭാഷയിൽ തീർത്ത് കളയണം എന്ന് പറഞ്ഞ എംഎം കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎം പൊതുപരിപാടിയിലാണ് മണിയുടെ വാക്കുകൾ. രാജേന്ദ്രനെ എല്ലാ കാലത്തും എംഎൽഎ ആയി ചുമക്കാൻ സിപിഎമ്മിന് കഴിയുമോ എന്നും എംഎം മണി ചോദിച്ചു.

രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവൻ പെൻഷൻ മേടിച്ച് ഞണ്ണാം രാജേന്ദ്രൻ ചത്തുപോയാൽ ഭാര്യയ്ക്ക് പെൻഷൻ കിട്ടും. പാർട്ടിയോട് രാജേന്ദ്രൻ നന്ദി കാണിക്കണം. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ആക്കി. മൂന്ന് തവണ എംഎൽഎ ആക്കി. പെൻഷൻ അടക്കം ആനുകൂല്യം പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈ കാര്യം ചെയ്യണം. അത് ചെയ്യുന്നത് താനാണെങ്കിലും അതാണ് നിലപാടെന്നും എം എം മണി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group