കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ നിയമനം
കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലുള്ള 11 ഒഴിവുകളിലേക്ക് ലിഫ്റ്റ് ഓപ്പറേറ്റർമാരെ നിയമിക്കുന്നു.
എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യതയോടൊപ്പം ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയില്‍ ആറ് മാസമെങ്കിലും പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകം. താല്‍പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 23 ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2882106
Post a Comment