Join News @ Iritty Whats App Group

മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം

മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം


ഇരിട്ടി: മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്രോത്സവത്തിന് ഇന്ന് രാവിലെ 9മണിക്ക് നടക്കുന്ന കൊടിയേറ്റോടെ തുടക്കമാകും. വൈകുന്നേരം 6.30 ന് പൊന്മലക്കാരൻ , പുഴയിൽ ഭഗവതി തിറയാട്ടം, രാത്രി 11ന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് പെരുമ്പേശൻ തിറയാട്ടം. 31ന് രാവിലെ 9മണിക്ക് പൂവത്തിന് കീഴിൽ ഭഗവതിയുടെ തിരുമുടി നിവരൽ, രാത്രി കോഴിക്കോട് സാരംഗ് അവതരിപ്പിക്കുന്ന ഗാനമേള. ഉത്സവത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച രാവിലെ രുദ്രകാളി , രുധിരാളൻ തിറ വെള്ളാട്ടം, 11.30ന് രുദ്രകാളി തിറയാട്ടം, വൈകുന്നേരം 3ന് കുളിച്ചെഴുന്നള്ളത്ത്, 3.30ന് രുധിരാളൻ തിറയാട്ടം, 6.30ന് നീലക്കരിങ്കാളി തിറയാട്ടം, രാത്രി ഭദ്രകാളി (മുത്താച്ചിപ്പോതി) തിറയാട്ടം .

Post a Comment

Previous Post Next Post
Join Our Whats App Group