Join News @ Iritty Whats App Group

‌‌‌`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്

‌‌‌`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്


കൽപ്പറ്റ: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്. മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേതെന്ന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തെളിയിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി വയനാട്ടില്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി പദം മുസ്ലീംലീഗ് ആവശ്യപ്പെടുമെന്ന ചർച്ച ഇടതുപക്ഷമാണ് ഉണ്ടാക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യ ഘട്ട വീടുകള്‍ ഫെബ്രുവരി 28ന് കൈമാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് പരാതി

വര്‍ഗീയ പരാമര്‍ശങ്ങളില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദാണ് പരാതിക്കാരൻ. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സുനന്ദ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group