പഴശ്ശി ജലാശയം പ്ലാസ്‌റ്റിക് മാലിന്യത്തിന്റെ പിടിയില്‍
കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള സംഭരണിയായ പഴശ്ശി ജലാശയം പ്ലാസ്‌റ്റിക് മാലിന്യത്തിന്റെ പിടിയില്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ആണ് പഴശ്ശി ജലാശയത്തില്‍ ഒഴുകിയെത്തുന്നത്.
മഴക്കാലത്ത് ഷട്ടര്‍ തുറന്നാല്‍ ജലാശയത്തിലെ മാലിന്യത്തിന്റെ നേരിയ ഭാഗമാത്രമാണ് വളപട്ടണം പുഴയിലേക്ക് ഒഴുക്കി പോവുന്നത്. ഭൂരിഭാഗവും പദ്ധതിയുടെ ഷട്ടറില്‍ കുടുങ്ങി കിടക്കുകയാണ്. പഴശ്ശി പദ്ധതിയുടെ കരകളില്‍ നിന്നും ഇരിട്ടി പട്ടണത്തില്‍ നിന്നും വരുന്ന മാലിന്യമാണ് ഏറെയും. അതിന് പുറമേ പുഴയുടെ ഭംഗികള്‍ ആസ്വദിക്കുന്നതിന് വേണ്ടി എത്തുന്ന സഞ്ചാരികള്‍ വലിച്ചെറിയുന്ന കുപ്പികളും ഇതില്‍ പെടും. ഏതാനും വര്‍ഷം മുമ്ബ് വരെ അറവ് മാലിന്യങ്ങള്‍ അടക്കം തള്ളുന്നത് ഈ പുഴയില്‍ ആയിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് ഇത്തരം നീക്കങ്ങളെ കര്‍ശനമായി നേരിടാന്‍ തുടങ്ങിയതോടെ ഇത്തരം മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് പരമാവധി കുറഞ്ഞിട്ടുണ്ട്. മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിന് നഗരസഭകളും പഞ്ചായത്തും വലിയതോതിലുള്ള പിഴ ഈടാക്കിയതിനെ തുടര്‍ന്നാണ് പലരും ഇതില്‍ നിന്ന് പിന്മാറിയത്. കാലവര്‍ഷത്തില്‍ പഴശ്ശി ഡാമിലേക്കാണ് നൂറുകണക്കിന് കുപ്പികള്‍ ഒഴുകിയെത്തുന്നത്. പഴശ്ശി ഷട്ടര്‍ ജലസംഭരണത്തിനു വേണ്ടി അടക്കുന്നതോടെയാണ് പഴശ്ശി ഡാം പരിസരത്തെ ജല സംഭരണിയിലാണ് കുപ്പികള്‍ ഒഴുകിയെത്തുന്നത്. എല്ലാ വര്‍ഷവും നഗരസഭയും സന്നദ്ധ പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് കുപ്പികളും ഇതര പ്ലാസ്‌റ്റിക്ക് മാലിന്യവും നീക്കം ചെയ്ുന്നയത്. ഇത്തവണ പഴശ്ശി സംഭരണ യില്‍ അടിഞ്ഞ പ്ലാസ്‌റ്റിക്ക് മാലി ന്യം കുയിലൂരിലെ കെ കെ സു രേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ നീക്കി. ചങ്ങാടം ഉപയോഗി നടത്തിയ ശുചികരണ പ്രവര്‍ത്തനത്തിലൂടെയാണ്‌ടെയാണ് കുപ്പികളും പ്ലാസ്‌റ്റിക്കും നീക്കംചെയ്‌തത്.
ജില്ലയിലെ പ്രധാന പദ്ധതികളായ ജപ്പാന്‍, കൊളച്ചേരി, കണ്ണുര്‍, പെരളശ്ശേരി, തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് പഴശ്ശി ഡാമില്‍ നിന്നാണ്. ഡാമിലെ നിന്ന് വെള്ളം ശേഖരിച്ച് ബൂസ്‌റ്റാര്‍ സ്‌റ്റേഷനില്‍ എത്തിച്ച് ചാവശ്ശേരി പറമ്ബിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ചാണ് ജില്ലയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.
Post a Comment