കേറി വരീനെടാ മക്കളെ : കപ്പടിച്ച കണ്ണൂര്‍ ടീമിന് നാട് ഉജ്ജ്വല സ്വീകരണം നല്‍കും
കണ്ണൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് 19 ന് തിങ്കളാഴ്ച്ച സ്വീകരണം നല്‍കും.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉച്ചയ് ക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയില്‍ നിന്ന് സ്വീകരിച്ച്
തലശ്ശേരി, ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാള്‍ടെക്സില്‍ എത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നാലു മണിയോടെ കണ്ണൂർടൗണ്‍ സ്ക്വയറില്‍ സ്വീകരണ സമ്മേളനം നടക്കും. കണ്ണൂർ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുക്കും.
Post a Comment