Join News @ Iritty Whats App Group

അപകടഭീഷണിയുള്ള കണ്ണൂർ കാൽടെക്സിലെ സ്വന്തം കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയുമായി കോർപറേഷൻ

അപകടഭീഷണിയുള്ള കണ്ണൂർ കാൽടെക്സിലെ സ്വന്തം കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയുമായി കോർപറേഷൻ


കണ്ണൂർ : കാലപ്പഴക്കം കാരണം അപകട ഭീഷണിയിലായ, കണ്ണൂർ കോർപറേഷന്റെ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടിയുമായി കോർപറേഷൻ. കാൽടെക്സ് സിഗ്നലിനു സമീപം ഷീ ലോഡ്ജിന് അടുത്തുള്ള കെട്ടിടമാണ് അപകട ഭീതിയുയർത്തുന്നത്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണ് കാർ തകർന്നിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കാൻ കോർപറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ ഉത്തരവിറക്കിയത്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കെട്ടിടത്തിന്റെ അതിർത്തിയോട് ചേർന്ന സ്ഥലം പൂർണമായും അടച്ച് പൊതുജനം പ്രവേശിക്കാത്ത രീതിയിൽ മറയ്ക്കുന്നതി നും എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി. കെട്ടിടത്തിന്റെ എല്ലാ നമ്പറുകളും പൂർണമായും നീക്കംചെയ്യാൻ റവന്യു വിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്. നടപടിയുടെ ഭാഗമായി കെട്ടിടത്തോടു ചേർന്നുള്ള ഭാഗത്തേക്ക് പൊതുജനങ്ങളു‍ടെ പ്രവേശനം തടഞ്ഞിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group