Join News @ Iritty Whats App Group

​നൈസാം പുഴക്കരയ്ക്ക് നേരെയുള്ള ആക്രമണം: എസ്ഡിപിഐയുടെ ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

​നൈസാം പുഴക്കരയ്ക്ക് നേരെയുള്ള ആക്രമണം: എസ്ഡിപിഐയുടെ ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു


ഇരിട്ടി: എംഎസ്എഫ് ജില്ലാ പ്രവർത്തക സമിതി അംഗം നൈസാം പുഴക്കരയെ ഇരുട്ടിന്റെ മറവിൽ ആക്രമിച്ച എസ്ഡിപിഐയുടെ നടപടിക്കെതിരെ യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. 

 എസ്ഡിപിഐയുടെ ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ , യൂത്ത് ലീഗ്, എംഎസ്എഫ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

​നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഫവാസ് പുന്നാടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ.വി. റഷീദ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പ്രവർത്തകർക്കും നേരെ അക്രമം അഴിച്ചുവിടുന്ന എസ്ഡിപിഐ രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​പ്രതിഷേധ യോഗത്തിൽ പ്രമുഖ നേതാക്കളായ കെ.പി. അജ്മൽ, ഇജാസ് ആറളം, കെ.പി. റംഷാദ്, ഇ.കെ. ശഫാഫ്, സിറാജ് പൂക്കോത്ത്, ശമൽ വമ്പൻ, സി.കെ. സാദിഖ്, സവാദ് പെരിയത്തിൽ, അസ്‌ലം കാക്കയങ്ങാട് തുടങ്ങിയവർ സംസാരിച്ചു. അക്രമ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് നേതാക്കൾ പ്രസ്താവിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group