Join News @ Iritty Whats App Group

എസ്ഐആർ; പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും

എസ്ഐആർ; പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും


തിരുവനന്തപുരം:എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടിയത്. ആദ്യം ഈ മാസം 22 വരെയായിരുന്നു സമയപരിധി. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. അതേസമയം, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും.

37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവരും പട്ടികയിൽ പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളവരുമാണ് രേഖ നൽകേണ്ടത്. ഹിയറിങ്ങിനും പരിശോധനയ്ക്കും ശേഷം ഇന്നലെ വരെ 9,868 പേരാണ് പത്രികയിൽ നിന്ന് പുറത്തായത്.

Post a Comment

Previous Post Next Post
Join Our Whats App Group