Join News @ Iritty Whats App Group

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം: പി​ഴ​യ​ട​ച്ചി​ല്ല​ങ്കി​ൽ ലൈ​സ​ൻ​സും ആ​ർ​സി​യും റ​ദ്ദാ​ക്കും

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം: പി​ഴ​യ​ട​ച്ചി​ല്ല​ങ്കി​ൽ ലൈ​സ​ൻ​സും ആ​ർ​സി​യും റ​ദ്ദാ​ക്കും


പ​ര​വൂ​ർ: സം​സ്ഥാ​ന​ത്ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യ​ട​യ്ക്കാ​തെ മു​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. നി​യ​മ​ലം​ഘ​നം ന​ട​ത്തി പി​ഴ​യൊ​ടു​ക്കാ​ത്ത​വ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി​യും (റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്) റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ് തീ​രു​മാ​നി​ച്ചു.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ച​ലാ​നു​ക​ൾ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഓ​ൺ​ലൈ​നാ​യോ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ നേ​രി​ട്ടോ കൈ​പ്പ​റ്റ​ണം. ഇ​തി​ന് ശേ​ഷം 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ​യൊ​ടു​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ലേ​ക്കും ആ​ർ ബ്ലാ​ക്ക് ലി​സ്റ്റി​ൽ പെ​ടു​ത്തു​ന്ന​തി​ലേ​ക്കും ന​ട​പ​ടി​ക​ൾ നീ​ങ്ങും.

അ​ഞ്ചു​ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യും എ​ന്നാ​ൽ പി​ഴ​യ​ട​യ്ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ “ബ്ലാ​ക്ക് ലി​സ്റ്റി​ൽ’ ഉ​ൾ​പ്പെ​ടു​ത്തും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നു​ള്ള ഒ​രു സേ​വ​ന​വും ല​ഭി​ക്കി​ല്ല.ചു​വ​പ്പ് സി​ഗ്ന​ൽ ലം​ഘി​ക്കു​ക, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വിം​ഗ് ന​ട​ത്തു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മൂ​ന്ന് മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും വ്യ​വ​സ്ഥ​യു​ണ്ട്.

പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചു​മ​ത്തു​ന്ന പി​ഴ​ത്തു​ക​യി​ൽ ചെ​റി​യൊ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് നി​ല​വി​ൽ ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തു​ന്ന​ത്. നി​യ​മ​ത്തെ ഗൗ​ര​വ​മാ​യി കാ​ണാ​ത്ത പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. നി​യ​മ​ലം​ഘ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം വാ​ഹ​ൻ, സാ​ര​ഥി പോ​ർ​ട്ട​ലു​ക​ളി​ൽ ല​ഭ്യ​മാ​കും.

അ​തേ സ​മ​യം മോ​ട്ടോ​ർ വാ​ഹ​ന വ​കു പ്പി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള ലേ​ണേ​ഴ്സ‌് ടെ​സ്റ്റി​ൽ പ​രീ​ക്ഷാ​ർ​ഥി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ ആ​ർ​ടി ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടെ​സ്റ്റി​ലാ​ണു പ​രീ ക്ഷാ​ർ​ഥി​ക​ൾ ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ വ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ത്ത് പു​റ ത്തു​ള്ള​വ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. ഇ​വ​ർ ഇ​തി​ന്‍റെ ശ​രി​യാ​യ ഉ​ത്ത​രം പ​റ​ഞ്ഞു കൊ​ടു​ക്കും. ബ്ലൂ ​ടു​ത്ത് ഇ​യ​ർ ബ​ഡ്‌​സ് ചെ​വി​യി​ൽ ഘ​ടി​പ്പി​ച്ച് ഇ​തു മ​റ​ച്ചു​കൊ​ണ്ട് ഷാ​ളോ അ​ല്ലെ​ങ്കി​ൽ പ​ർ​ദ പോ​ലു​ള്ള വ​സ്ത്ര​ങ്ങ​ളോ ധ​രി​ച്ചെ​ത്തു​ന്ന​വ​രാ​ണു പു​റ​മേ​യു​ള്ള വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ലും ന​ട​പ ടി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ടു​ന്നു​ണ്ട്. ഒ​രു പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് യു​വ​തി​യെ ഇ​യ​ർ ബ​ഡ്‌​സ് സ​ഹി​തം കൈ​യോ​ടെ പി​ടി​കൂ​ടി​യ​പ്പോ​ൾ, പ​രീ​ക്ഷ​യ്ക്കി​ടെ ത​ന്നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു പ​രാ​തി ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞ് പ​രീ​ക്ഷാ​ർ​ഥി ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം അ​വ​സ്ഥ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും ക്ര​മ​ക്കേ​ടു​ക​ളി​ൽ ക​ണ്ണ​ട​യ്‌​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.

ക​ണ്ണൂ​രി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ അ​തി​ന​കം പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു. പി​ടി​യി​ലാ​യ​വ​രു​ടെ പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. ശി​ക്ഷ​യാ​യി ഇ​വ​രെ അ​ഞ്ചു ദി​വ​സ​ത്തെ സാ​മൂ ഹ്യ​സേ​വ​ന​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ട്ടു. അ​ഞ്ചു ദി​വ​സം സാ​മൂ​ഹ്യ​സേ​വ​നം കൃ​ത്യ​മാ​യി ചെ​യ്‌​തു​വെ​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ലേ ഇ​വ​രെ അ​ടു​ത്ത പ​രീ​ക്ഷ​യ്ക്കു പ​ങ്കെ​ടു പ്പി​ക്കു​ക​യു​ള്ളൂ.

സാ​ധാ​ര​ണ ഒ​രു പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​നു​വ​ദി​ക്കാ​റി​ല്ല. ഓ​ൺ​ലൈ​ൻ ലേ​ണിം​ഗ് ടെ​സ്റ്റി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സൈ​റ്റി​ൽ ക​യ​റി, പ​രീ​ക്ഷ​യി​ൽ ചേ​ര​ണ​മെ​ങ്കി​ൽ ഒ​ടി​പി ന​മ്പ​ർ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഫോ​ൺ നി​രോ​ധി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ക്ര​മ​ക്കേ​ട് വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​ലോ​ച​ന ആ​രം​ഭി​ച്ചു. ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന വ​രെ ദീ​ർ ഘ​കാ​ല​ത്തേ​ക്ക് ടെ​സ്റ്റി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളും സ്വീ​ക​രി ഓാ​നാ​ണു തീ​രു​മാ​നം.

Post a Comment

Previous Post Next Post
Join Our Whats App Group