Join News @ Iritty Whats App Group

കണ്ണൂര്‍ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവ ഗാനമേളയ്ക്കിടെ ഗണഗീതം പാടിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി തടഞ്ഞു

കണ്ണൂര്‍ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവ ഗാനമേളയ്ക്കിടെ ഗണഗീതം പാടിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി തടഞ്ഞു


യ്യില്‍: ക്ഷേത്രോത്സവത്തിനിടെ ഗാനമേളയില്‍ ഗണഗീതം പാടിയത് ഡി.വൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു.മയ്യില്‍ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെയാണ് സംഭവം.


തൃശ്ശൂരില്‍ നിന്നുള്ള ഗാനമേള സംഘമാണ് ഗാനമേളക്കിടെയില്‍ ഗണഗീതം പാടിയത്. തിങ്കളാഴ്ച്ച രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്.

തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേജില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. 'പരമ പവിത്രമതാമീ മണ്ണില്‍ ' എന്ന ഗണഗീതമാണ് പാടിയത്. ഇതു പകുതിയായപ്പോള്‍ സിപിഎം പ്രവർത്തകർ സ്റ്റേജില്‍ കയറി ചോദ്യം ചെയ്തു കൊണ്ടു തടഞ്ഞു. തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ആർഎസ്‌എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്‌എസ് ഗണഗീതം പാടിപ്പിച്ചതെന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആരോപണം. ആർഎസ്‌എസ് അജണ്ടകള്‍ നടപ്പാക്കാൻ ശ്രമിക്കുന്ന വർഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാൻ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ വാർത്താക്കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്

Post a Comment

Previous Post Next Post
Join Our Whats App Group