Join News @ Iritty Whats App Group

വയനാടിന് ആശ്വാസം; ഉരുൾപൊട്ടല്‍ ദുരിത ബാധിതരുടെ കടം എഴുതി തള്ളും, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകും

വയനാടിന് ആശ്വാസം; ഉരുൾപൊട്ടല്‍ ദുരിത ബാധിതരുടെ കടം എഴുതി തള്ളും, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകും


വയനാട്: വയനാട് മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാൻ സർക്കാര്‍ തീരുമാനം. മന്ത്രി സഭാ യോഗത്തിൽ ആണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ് എഴുതി തള്ളുക. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. കൂടാതെ കേന്ദ്രം മനുഷ്യത്വപരമല്ലാത്ത സമീപനമാണ് സ്വീകരിച്ചതെന്നും കേന്ദ്ര നടപടി കേന്ദ്രത്തോടുള്ള പക പോക്കലാണ്, തെരഞ്ഞെടുപ്പിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

555 ഗുണഭോക്താക്കളുടെ 18 കോടിയിലധികം രൂപപ്പെടുന്ന കടങ്ങളാണ് എഴുതിത്തള്ളിയത്. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് സർക്കാർ തിരിച്ചുനൽകും. 1620 ലോണുകൾ ആണ് എഴുതി തള്ളുക. ദുരന്തബാധിതരായി തീരുമാനിക്കപ്പെട്ടവരുടെ എല്ലാ കടങ്ങളും എഴുതി തള്ളും. കടങ്ങൾ എഴുതി തള്ളുകയല്ലെന്നും സർക്കാർ ഏറ്റെടുക്കുകയാണെന്നും കെ രാജൻ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group