Join News @ Iritty Whats App Group

മുസ്‌ലിം യൂത്ത് ലീഗ് ഇഗറ്റിസ് ലീഡർഷിപ്പ് കോഴ്സ് സമാപിച്ചു



മുസ്‌ലിം യൂത്ത് ലീഗ് ഇഗറ്റിസ് ലീഡർഷിപ്പ് കോഴ്സ് സമാപിച്ചു


ഇരിട്ടി : "അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്" എന്ന പ്രമേയത്തിൽ 2026 ജനുവരി 30 ന് ഇരിട്ടിയിൽ വെച്ച് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഇഗറ്റിസ്' ലീഡർഷിപ്പ് കോഴ്സ് സമാപിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫവാസ് പുന്നാടിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.എം മജീദ് പുന്നാട് ലീഡർഷിപ്പ് കോഴ്സിന്റെ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് എ.ഐ ട്രെയിനർ ഷാജൽ കക്കോടി, യൂത്ത് ലീഗ് കല്യാശേരി നിയോജക മണ്ഡലം പ്രസിഡന്റ്‌ ജംഷീർ ആലക്കാട്‌ എന്നിവർ നേതൃത്വം നൽകി. മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹാരിസ് പുഴക്കര, സെക്രട്ടറി കെ.വി റഷീദ്, മുസ്‌ലിം ലീഗ് ഇരിട്ടി മുൻസിപ്പൽ ജനറൽ സെക്രട്ടറി വി.പി അബ്ദുൽ റഷീദ്, വനിതാ ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി റൈഹാനത്ത് സുബി, യുത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം ട്രഷറർ പി.സി ഷംനാസ് മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ ഷഹീർ കീഴ്പ്പള്ളി, സവാദ് പെരിയത്തിൽ, എം.എസ്‌.എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷമൽ വമ്പൻ, അബ്ദുൽ ലത്തീഫ് ലത്തീഫ് വിളക്കോട്, പിവിസി ഷഹീർ എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ലീഡർഷിപ്പ് കോഴ്സിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം പ്രതിനിധികൾ പങ്കെടുത്തു.


Post a Comment

Previous Post Next Post
Join Our Whats App Group