ഇഡി റെയ്ഡിനിടെ സ്വയം വെടിവച്ചു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവനൊടുക്കി
ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായസി.ജെ. റോയ് ജീവനൊടുക്കി. ഇഡി റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ. അശോക് നഗറിലെ ഓഫിസിൽവച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഉടൻ തന്നെ എച്ച് എസ്ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളിൽ ഇഡി റെയ്ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെ റെയ്ഡിനിടെ ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാൻ വേണ്ടി അടുത്ത മുറിയിലേക്ക് പോയ റോയി അവിടെവച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചി സ്വദേശിയാണ്.
Post a Comment