Join News @ Iritty Whats App Group

ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര ചട്ടം:സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ത്ത രീ​തി​യി​ല്‍ മാ​ത്ര​മേ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കൂ; സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍

ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര ചട്ടം:സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ത്ത രീ​തി​യി​ല്‍ മാ​ത്ര​മേ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കൂ; സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍


തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ഷ​ത്തി​ല്‍ അ​ഞ്ചോ അ​തി​ല​ധി​ക​മോ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ല്‍ വാ​ഹ​നം ഓ​ടി​ച്ച​യാ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്ന് വ്യ​വ​സ്ഥ ചെ​യ്ത് മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത കേ​ന്ദ്ര ന​ട​പ​ടി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു തീ​രു​മാ​ന​വും ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ കേ​ന്ദ്ര ഭേ​ദ​ഗ​തി​ക​ള്‍ കൂ​ടി​യാ​ലോ​ച​ന​യ്ക്ക് ശേ​ഷം മാ​ത്ര​മേ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കൂ എ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ ഫെ​യ്‌​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ത്ത രീ​തി​യി​ല്‍ മാ​ത്ര​മേ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കൂ. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ള്‍ പ​ല​തും ക​ര്‍​ശ​ന​മാ​ക്കി​യാ​ലേ സം​സ്ഥാ​ന​ത്തെ അ​പ​ക​ട​ങ്ങ​ള്‍ കു​റ​യൂ. എ​ങ്കി​ലും കേ​ന്ദ്ര നി​യ​മ​ങ്ങ​ള്‍ പ​ല​തും അ​തേ​പ​ടി സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​ല്ല. അ​ത്ത​രം കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന ഭേ​ദ​ഗ​തി​ക​ള്‍ എ​ങ്ങ​നെ ല​ഘൂ​ക​രി​ക്കാം എ​ന്ന​തി​നെ കു​റി​ച്ച് പ​ഠി​ച്ച്, ച​ര്‍​ച്ച ചെ​യ്തു മാ​ത്ര​മേ ന​ട​പ​ടി എ​ടു​ക്കൂ എ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Post a Comment

Previous Post Next Post
Join Our Whats App Group