Join News @ Iritty Whats App Group

സുരക്ഷാ സര്‍ട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകള്‍ കണ്ണൂരില്‍ 66, കാസര്‍കോട്ട് 76

സുരക്ഷാ സര്‍ട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകള്‍ കണ്ണൂരില്‍ 66, കാസര്‍കോട്ട് 76


ണ്ണൂർ: വിദ്യാർത്ഥി സുരക്ഷയെ ഗൗരവത്തോടെ കാണേണ്ട സമയത്ത് നിരവധി വിദ്യാലയങ്ങള്‍ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തല്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് അനുമതി ഇല്ലാതെ തന്നെ കണ്ണൂർ ജില്ലയില്‍ നിലവില്‍ പ്രവർത്തനം തുടരുന്നത് 66 വിദ്യാലയങ്ങള്‍.
ഇതില്‍ ഭൂരിഭാഗവും സർക്കാർ നടത്തിപ്പിലുള്ളവയാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 45 സർക്കാർ വിദ്യാലയങ്ങളും 21 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുമാണ് നിയമാനുസൃത സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നത്.

കൊല്ലം തേവലക്കര ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂളിലെ കുട്ടി വൈദ്യുത ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് തദ്ദേശവകുപ്പ് സമഗ്രമായ പരിശോധന നടത്തിയത്. ഇതിലൂടെ അപകടസാദ്ധ്യതയുള്ള അനേകം കെട്ടിടങ്ങള്‍ കണ്ടെത്തി. വിദ്യാഭ്യാസ ജില്ലകള്‍ തിരിച്ച്‌ കണ്ണൂർ 18, തലശ്ശേരി 23, തളിപ്പറമ്ബ് 25 എന്നിങ്ങനെയാണ് റിസ്‌ക് നിലവാരത്തിലുള്ള കെട്ടിടങ്ങള്‍.

കാസർകോട് ജില്ലയില്‍ 76 വിദ്യാലയങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നത്. ഇതില്‍ 69 എണ്ണം സർക്കാർ വിദ്യാലയങ്ങളും നാല് എയ്ഡഡ് സ്ഥാപനങ്ങളും മൂന്ന് അണ്‍എയ്ഡഡ് വിദ്യാലയങ്ങളുമാണ്. ഇവ ഉടൻ പൊളിച്ചുനീക്കണമെന്നാണ് ശുപാർശ.

ജീർണിച്ച കെട്ടിടങ്ങള്‍ക്ക് സമീപത്തു നിർമിച്ചതിനാല്‍ ചിലയിടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കും സുരക്ഷാ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികളുടെ ഇടപെടല്‍ മൂലം പല സന്ദർഭങ്ങളിലും പൊളിച്ചുനീക്കല്‍ പ്രവർത്തനങ്ങള്‍ മുടങ്ങുകയായിരുന്നു.

നിയമലംഘനം വ്യാപകം
സ്‌കൂള്‍ ജൂണില്‍ തുറക്കുന്നതിനു മുൻപ് പ്രാദേശിക ഭരണസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട സുരക്ഷാ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. അനുമതി കൈവശമില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവർത്തന അനുവാദമില്ലെന്ന് വ്യക്തമായ നിർദ്ദേശവുമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഈ അദ്ധ്യയന വർഷാരംഭത്തിന് മുമ്ബ് പുറപ്പെടുവിച്ച സർക്കുലറില്‍ കർശന നിർദ്ദേശം നല്‍കിയിട്ടും പ്രായോഗിക തലത്തില്‍ അത് നടപ്പാക്കപ്പെട്ടില്ലെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്.

.
അറ്റകുറ്റപ്പണി വീഴ്ച
സംസ്ഥാന സർക്കാർ സാമ്ബത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ പരിപാലന പ്രവർത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചകളാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത കാലയളവില്‍ മെയിന്റനൻസ് പ്രവർത്തനങ്ങള്‍ നടത്താത്തതും പഴയ കെട്ടിടങ്ങളുടെ നവീകരണത്തില്‍ വരുന്ന കാലതാമസവും പ്രശ്നം രൂക്ഷമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group