Join News @ Iritty Whats App Group

ഹുൻസൂരിലെ സ്കൈ ഗോൾഡിൽ കവർച്ച നടത്തിയ സംഭവം: 2 പേർ പിടിയിൽ

ഹുൻസൂരിലെ സ്കൈ ഗോൾഡിൽ കവർച്ച നടത്തിയ സംഭവം: 2 പേർ പിടിയിൽ


ബെംഗളൂരു: മൈസൂരുവിനടുത്ത ഹുൻസൂരിൽ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ നിന്നു 10കോടിയുടെ ആഭരണങ്ങൾ കവർന്നകേസിൽ 2 പേരെ ബിഹാറിൽ നിന്നുപോലീസ് അറസ്റ്റ് ചെയ്‌തു. ഡൽഹിദർഭംഗ നിവാസിയായ ഋഷികേശ് സിംഗ്എന്ന ഛോട്ടു സിംഗ്, ഭഗൽപൂർജില്ലയിലെ പങ്കജ് കുമാർ എന്ന സതുവഎന്നിവരെയാണു ബിഹാർ സ്പെഷ്യൽടാസ്ക് ഫോഴ്സസിന്റെ (എസ്‌ടിഎഫ്‌)ബാങ്ക് ആൻഡ് ജ്വല്ലറി സെല്ലിന്റെസഹായത്തോടെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തതത്. ഇവരിൽ നിന്നും സ്വർണാഭരണങ്ങളും ഒരു ലക്ഷംരൂപയും മോഷ്‌ടിച്ച ബൈക്കും പോലീസ്‌പിടിച്ചെടുത്തു.
പങ്കജ് കുമാറിനെതിരെ കർണാടക, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലായി കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളുള്ളതായി പോലീസ് പറഞ്ഞു. മറ്റു പ്രതികളെയും തൊണ്ടി മുതലും കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി മൈസൂരു പോലീസ് സൂപ്രണ്ട് (എസ്.പി.) മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു. ഡിസംബർ 28ന് ഉച്ചയോടെയാണ് രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നത്. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 310(2)/351(2), ആയുധ നിയമം 3/25 എന്നിവ പ്രകാരം ഹുൻസൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌. കേസ് അന്വേഷിക്കുന്നതിനായി ഡിഎസ്‌പി ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ ബാങ്ക് ആൻഡ് ജ്വല്ലറി സെല്ലിൻ്റെ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group