എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു , ഐഎ എന്ന് ആരെങ്കിലും ഉച്ചരിച്ചാൽ അയ്യേ എന്ന് ജനങ്ങൾ പറയുമെന്ന് ഉറപ്പാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.മുതിർന്ന നേതാക്കളെ എല്ലാവരും ആദരിക്കുന്നുണ്ടെങ്കിലും അവർ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചാൽ പ്രവർത്തകർ അംഗീകരിക്കില്ല. വ്യക്തികൾ തമ്മിൽ ഏതെങ്കിലും തലത്തിൽ അധികാര തർക്കമുണ്ടായാൽ അതിന് സംഘടിത രൂപം ഉണ്ടാവില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കവെയ്ക്കാതെയും മുകളിൽ നിന്നും അടിച്ചേൽപ്പിക്കാതെയും സ്ഥാനാർത്ഥി നിർണ്ണയം കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുക്കുകയും ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്തതു കൊണ്ടാണ് ചരിത്രവിജയം ഉണ്ടായത്.എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണ്. എഐ എന്നു പറഞ്ഞാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ചുരുക്കപ്പേരായാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. ഐഎ എന്ന് ആരെങ്കിലും ഉച്ചരിച്ചാൽ അയ്യേ എന്ന് ജനങ്ങൾ പറയുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു
Post a Comment