'കഴിഞ്ഞ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
കണ്ണൂർ: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. 'കർമ്മ' എന്ന് വിശേഷിപ്പിച്ചാണ് രാഹുലിനെതിരെ കള്ളക്കേസ് ആരോപണവുമായി ദിവ്യ രംഗത്തെത്തിയത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പിപി ദിവ്യ വീഡിയോയും കുറിപ്പും പങ്കുവെച്ചത്. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്ന് പറഞ്ഞാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ മാങ്കൂട്ടത്തിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ ശ്രമം നടന്നെന്നും സമര പരമ്പരകൾ സംഘടിപ്പിച്ചെന്നും ദിവ്യ ആരോപിക്കുന്നു. കൂടാതെ 'വെട്ടുക്കിളി കൂട്ടങ്ങളെ' ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നും ദിവ്യ കുറിപ്പിൽ പറയുന്നുണ്ട്.
ഇന്നത്തെ സന്തോഷം... കഴിഞ്ഞ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല.... രാഹുൽ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമര പരമ്പര നടത്തി... വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബർ ആക്രമണം. ..മറന്നിട്ടില്ല ഒന്നും. കർമ്മ.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ. ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ സസ്‌പെൻഷനിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി. കെപിസിസി "കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം," എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. കെ.പി.സി.സിക്ക് പരാതി ലഭിച്ച ഉടൻ തന്നെ അത് ഡി.ജി.പിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോൺഗ്രസ് ഹൈക്കമാൻ്റുമായും ചർച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെ.പി.സി.സി. അധ്യക്ഷൻ വ്യക്തമാക്കി.<
Post a Comment