വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സംഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
തിരുവനന്തപുരം:ഗ്രാമവണ്ടികൾക്ക് പിന്നാലെ ഗാനവണ്ടിയുമായി കെഎസ്ആർടിസി വരുന്നു. കെഎസ്ആർടിസി പുതുതായി രൂപീകരിച്ച ഗാനമേള ട്രൂപ്പ് ഗാനവണ്ടിയുടെ ആദ്യ പ്രോഗ്രാം ഇന്ന് തിരുവനന്തപുരത്ത് അരങ്ങിലെത്തും. കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി കഴിഞ്ഞ ഓണത്തിന് ശേഷമായിരുന്നു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിച്ചത്.
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവും കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പുറത്തിറക്കിയിരുന്നു. വായ്പ്പാട്ടിലും സംഗീതോപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ള ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒക്ടോബർ മാസം മുതൽ ട്രൂപ്പിൻ്റെ ഒരുക്കങ്ങളും പരിശീലനവും മുന്നോട്ടുപോകുകയായിരുന്നു. പിന്നാലെയാണ് ട്രൂപ്പിൻ്റെ ആദ്യ പ്രോഗ്രാം കഴിഞ്ഞ ദിവസം രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്നു.
Post a Comment