Join News @ Iritty Whats App Group

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു


ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് മരിച്ചത്. 27 വയസായിരുന്നു.ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇന്ന് പെയ്ത മഴയും കാറ്റും കാരണം നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു. ഷവർമ കടയിലെ ജീവനക്കാരനായിരുന്നു. റാസല്‍ഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ മഴ കനക്കുന്നു

ശക്തമായ മഴയിൽ കുളിച്ച് സൗദിയും യുഎഇയും ഖത്തറും ഒമാനും. ഖത്തറിലും സൗദിയിലും യുഎഇയിലും വിവിധ ഭാഗങ്ങളിൽ പലയിടത്തും ആലിപ്പഴ വീഴ്ച്ചയുണ്ടായി. വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥയിലെ അസ്ഥിരതയെ തുടർന്ന് ദുബായിൽ നാളെ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഖത്തറിൽ ദോഹയിലുൾപ്പടെ മഴ പെയ്തു. ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ദുബായിൽ കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണിത്.ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റമുണ്ട്. ഒമാനിലു യുഎഇ മലയോര മേഖലകളിലും സൗദിയിലും വാദികൾ നിറഞ്ഞൊഴുകി. അതേസമയം, മഴ കനത്തതോടെ ബീച്ചുകളും പാർക്കുകളും അടച്ചു. ഗ്ലോബൽ വില്ലേജ് തൽക്കാലികമായും അടച്ചിട്ടു. അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കാൻ യാത്രക്കാർക്ക് ദുബായ് എയർപോർട്ട് നിർദേശം നൽകി. മഴയ്ക്കൊപ്പം മിന്നലും കാറ്റും ആലിപ്പഴ വീഴ്ച്ചയുമുണ്ടാകും. യുഎഇയിൽ അൽ ബഷായർ ന്യൂനമർദമാണ് മഴയെത്തിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group