ഹിന്ദുക്കളായ ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണം; മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുത്; വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത
ഗുവാഹത്തി: . ഹിന്ദു ജനവിഭാഗത്തിലെ ജനന നിരക്ക് കുറയുന്നതിനാൽ ഹിന്ദു ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണമെന്ന വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന.
ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ആസാം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതിനാലാണ് ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും ആസാം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post a Comment