Join News @ Iritty Whats App Group

ഇരിട്ടി നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; പഴയ പാലം എത്രയും പെട്ടെന്ന് തുറന്നു നൽകണമെന്ന ആവശ്യം ശക്തം

ഇരിട്ടി നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; പഴയ പാലം എത്രയും പെട്ടെന്ന് തുറന്നു നൽകണമെന്ന ആവശ്യം ശക്തം


ഇരിട്ടി: ഇരിട്ടി ടൗണിൽ ഗതാഗത കുരുക്ക് അതിരൂക്ഷം. വെള്ളിയാഴ്ച്ച രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്കിന് വൈകുന്നേരമായിട്ടും കുറവില്ല. പേരാവൂർ ഭാഗത്തേക്ക് ജബ്ബാർ കടവ് വരെയും മട്ടന്നൂർ ഭാഗത്ത് കീഴുർ വരെയും വാഹനങ്ങളുടെ നീണ്ട നിര തന്നെയായിരുന്നു. ഇതോടെ അത്യാവശ്യ കാര്യങ്ങൾക്കിറങ്ങിയ യാത്രക്കാർ റോഡിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.


രോഗികളെയും കൊണ്ട് പോയ ആംബുലൻസ് വളരെ പണിപ്പെട്ടാണ് നഗരത്തിലൂടെകടന്നു പോയത്. ഇരിട്ടി പുതിയ പാലം ജംഗ്ഷനിൽ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള ബുദ്ധിമുട്ടാണ് ടൗണിൽ ഏറെ നേരം ഗതാഗത കുരുക്ക് ഉണ്ടാക്കിയത്. ആവശ്യത്തിനു ട്രാഫിക്ക് പോലീസുകാരെ നിയമിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമായി.


Post a Comment

Previous Post Next Post
Join Our Whats App Group