Join News @ Iritty Whats App Group

ശബരിമല സ്വർണ്ണക്കൊള്ള: നാളെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും

ശബരിമല സ്വർണ്ണക്കൊള്ള: നാളെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും


ദില്ലി: ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ നാളെ പാർലമെന്റിൽ പ്രതിഷേധിക്കും. രാവിലെ 10.30ന് പാർലമെൻ്റ് കവാടത്തിൽ ധർണ്ണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം എന്നാണ് ആവശ്യം. ആന്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം.നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group