Join News @ Iritty Whats App Group

മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുൻ എംഎൽഎ കെകെ നാരായണൻ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുൻ എംഎൽഎ കെകെ നാരായണൻ അന്തരിച്ചു


കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുൻ എംഎൽഎയുമായ കെകെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പെരളശ്ശേരി സ്കൂളിൽ പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2011 - 16 കാലത്ത് ധർമ്മടം നിയോജകമണ്ഡലത്തിലെ എംഎൽഎയായ കെ കെ നാരായണൻ 2016ൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മാറുകയായിരുന്നു. 29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ കെ നാരായണൻ നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. 2005 - 2010 കാലത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായിരുന്ന നാരായണൻ എകെജി ആശുപത്രി പ്രസിഡന്‍റ് ചുമതലയും വഹിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group