മുൻകൂർജാമ്യം തള്ളിയ കോടതിയുത്തരവിൽ നിർണായക വിവരങ്ങൾ, രാഹുൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ
തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് വ്യക്തമാണെന്നാണ് ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളികൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
മുൻകൂർ ജാമ്യം അനുവദിക്കാനുള്ള അധികാരം ഈ കേസിൽ പ്രയോഗിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതി വൈകിയത് എന്തു കൊണ്ടാണെന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. രാഹുലിനെതിരായ രണ്ടാമത്തെ കേസ്, ആദ്യ കേസിലെ ജാമ്യം തീർപ്പാക്കുന്നതിൽ പരിഗണിച്ചില്ല. ഇതിന്റെ അന്വേഷണം പ്രാഥമിക തലത്തിൽ നടക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ചുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. യുവതി എതിർത്തിരുന്നുവെന്നതിനും തെളിവുണ്ട്. രാഹുലോമൊത്തുള്ള നല്ല ഭാവി ജീവിതം പരാതിക്കാരി പ്രതീക്ഷിച്ചിരുന്നു. അബോർഷൻ സമ്മർത്തതിന് വഴങ്ങുകയായിരുന്നുവെന്നതിനും പ്രദമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതിയുത്തരവിൽ പറയുന്നു.
Post a Comment