Join News @ Iritty Whats App Group

അയ്യൻകുന്നിനെ ഭീതിയിലാഴ്ത്തിയ കാട്ടുകൊമ്ബനെ വനമേഖലയിലേക്ക് കയറ്റിവിട്ടു

അയ്യൻകുന്നിനെ ഭീതിയിലാഴ്ത്തിയ കാട്ടുകൊമ്ബനെ വനമേഖലയിലേക്ക് കയറ്റിവിട്ടു


രിട്ടി: അയ്യൻകുന്ന് ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടുകൊമ്ബനെ തിങ്കളാഴ്ച്ച പുലർച്ചെയോടെ വനമേഖലയിലേക്ക് കയറ്റിവിട്ടു.വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കണ്ണൂർ ആർആർടിയിലെ ഷൈനികുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടു കൊമ്ബനെ കയറ്റിയത്.

എന്നാല്‍മേഖലയില്‍ നിരീക്ഷണം തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടാന അക്രമമഴിച്ചു വിട്ടതിനെ തുടർന്ന് അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളില്‍ കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്ച്ച പുലർച്ചെ മുതല്‍ രാത്രി വരെ പ്രദേശത്തെ മുള്‍മുനയില്‍ നിർത്തിയാണ് കാട്ടു കൊമ്ബൻ മടങ്ങിയത്. വീട്ടുമുറ്റത്ത് വരെ കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായി. ഷെഡുകള്‍ തകർത്തു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ വനത്തിലേക്ക് തുരത്താൻ മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ് വന്ന വഴി തന്നെ താല്‍ക്കാലികമായി മടങ്ങിയത്.

Post a Comment

Previous Post Next Post
Join Our Whats App Group