മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട് സീരിയല്‍ നടൻ സിദ്ധാർഥ് പ്രഭു: പോലീസുകാരനെയും ആക്രമിച്ചു
കോട്ടയം: മദ്യപിച്ച് വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് സീരിയല്‍ നടന് സിദ്ധാര്‍ഥ് പ്രഭു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരു കൂട്ടരും തമ്മിൽ വഴക്ക് മൂർശ്ചിച്ചതോടെ തടയാന്‍ എത്തിയ പോലീസിനെയും സിദ്ധാര്‍ഥ് ആക്രമിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എംസി റോഡില്‍ നാട്ടകം ഗവണ്മെന്റ് കോളജിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.
കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിദ്ധാര്‍ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
Post a Comment