സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ്, ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥ്, വിജ്ഞാപനം പുറത്തിറക്കി ലോക്ഭവൻ
തിരുവനന്തപുരം: വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാൻസിലർ അംഗീകരിച്ചു. സിസ തോമസിന്റെ നിയമനത്തിൽ സർക്കാർ വഴങ്ങിയിരിക്കുകയാണ്. നിയമനം സംബന്ധിച്ച് ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി. നാളെ സുപ്രീം കോടതിയെ തീരുമാനം അറിയിക്കും.
Post a Comment