കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി;കർണാടകയിലെ കൊപ്പളയിൽ ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കിട്ടിയത്. ക്ഷേത്ര ദർശനത്തിന് എത്തിയവരാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഇത് കേട്ട് ഓടിച്ചെന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. പെൺകുഞ്ഞ് ആയതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം
Post a Comment