Join News @ Iritty Whats App Group

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം പേരാവൂരില്‍: നവ്യാ സുരേഷ് രചിച്ചത് പുതുചരിത്രം

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം പേരാവൂരില്‍: നവ്യാ സുരേഷ് രചിച്ചത് പുതുചരിത്രം


ണ്ണൂർ : സംസ്ഥാനത്തെഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായി കണ്ണൂർ ജില്ലയിലെ പേരാവൂരില്‍ നിന്നും ജയിച്ച നവ്യാ സുരേഷ്.


പേരാവൂർ ഡിവിഷനില്‍നിന്നാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി നവ്യ സുരേഷ് ജയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായി നവ്യ മാറി.

കേവലം22 വയസ്സും നാല് മാസവും 24 ദിവസവുമാണ് പ്രായം. യുഡിഎഫില്‍ കോണ്‍ഗ്രസിലെ സജിതാ മോഹനനെ 1876 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നവ്യ സുരേഷ് വിജയിച്ചത്. എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജില്‍നിന്ന് പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദം നേടിയ നവ്യ 2022-23 കാലയളവില്‍ കോളേജ് യൂണിയൻ ചെയർപേഴ്സണായിരുന്നു.

നിലവില്‍ കണ്ണൂർ മാങ്ങാട്ടുപറമ്ബ് കാമ്ബസില്‍ എംഎ ജേർണലിസം അവസാന വർഷ വിദ്യാർഥിനിയാണ്. എസ്‌എഫ്‌ഐ പേരാവൂർ ഏരിയാ ജോയിന്റ്‌ സെക്രട്ടറിയും ഡിവൈഎഫ്‌ഐ പേരാവൂർ സൗത്ത്‌ മേഖലാ വൈസ്‌ പ്രസിഡന്റുമാണ്‌. പേരാവൂർ എഎസ് നഗറിലെ ടി.കെ. സുരേഷ് ബാബുവിന്റെയും വി.ഡി. രാജിയുടെയും മകളാണ്. സഹോദരി: നയനാ സുരേഷ്.

Post a Comment

Previous Post Next Post
Join Our Whats App Group