Join News @ Iritty Whats App Group

സമസ്തയിലേക്ക് വര്‍ഗീയതയും അപരമതവിദ്വേഷവും ഒരിക്കലും പടരില്ലെന്ന് ജിഫ്രി തങ്ങൾ

സമസ്തയിലേക്ക് വര്‍ഗീയതയും അപരമതവിദ്വേഷവും ഒരിക്കലും പടരില്ലെന്ന് ജിഫ്രി തങ്ങൾ


ണ്ണൂർ:  സമസ്തയിലേക്ക് വർഗീയതയും അപരമതവിദ്വേഷവും ലോകാവസാനം വരെ ചേർക്കപ്പെടുന്ന ഒരവസ്ഥയുമുണ്ടാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.


ജിഫ്രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ദീനില്‍ പരിവർത്തനം നടത്താനുള്ള ശ്രമമുണ്ടായപ്പോള്‍ അന്നത്തെ പണ്ഡിതർ രൂപീകരിച്ച പ്രസ്ഥാനമാണ് സമസ്തയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

'സമസ്ത അടിസ്ഥാനമുള്ള സംഘടനയാണ്. ആരോടും വിദ്വേഷമില്ല, എതിർപ്പുമില്ല. സമസ്തയുടെ ആശയത്തിന് പ്രാധാന്യമുണ്ട്. സമസ്തയുടെ ആശയത്തെ വിമർശിക്കുന്നവരോട് ആശയപരമായ എതിർപ്പുണ്ടാകും.

എന്നാല്‍ വ്യക്തികളോട് സമസ്ത എതിർപ്പ് പ്രകടിപ്പിക്കേണ്ട ആവശ്യമില്ല' സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂർ അധ്യക്ഷനായ ചടങ്ങില്‍ എ കെ അബ്ദുല്‍ ബാഖി സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group