Join News @ Iritty Whats App Group

'വിജയം ടീം യുഡിഎഫിന്റേത്, സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കാനായി'; പ്രതികരണവുമായി പി സി വിഷ്ണുനാഥ്

'വിജയം ടീം യുഡിഎഫിന്റേത്, സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കാനായി'; പ്രതികരണവുമായി പി സി വിഷ്ണുനാഥ്


ദില്ലി: വലിയ സന്തോഷത്തിലാണെന്നും സർക്കാരിൻ്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും പിസി വിഷ്ണുനാഥ്. മാധ്യമങ്ങൾക്ക് മുന്നിൽ സ്വർണ്ണചെമ്പ് പാട്ട് പാടിയാണ് പി സി വിഷ്ണുനാഥ് പ്രതികരിച്ചത്. എം എം മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം എം മണി സത്യസന്ധൻ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവർ മനസിൽ സൂക്ഷിച്ചുവെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. സർക്കാർ പണം വാരി എറിഞ്ഞു. പി ആർ വർക്ക് കൊണ്ട് ജനം വോട്ട് ചെയ്യും എന്ന് സർക്കാർ കരുതി. കൊല്ലത്ത് നടന്നത് കൂട്ടായ പ്രവർത്തനമാണ്. ഈ കോലം മാറും ഈ കൊല്ലം കൊല്ലം മാറും എന്നതായിരുന്നു ഇതായിരുന്നു ടാഗ് ലൈൻ. തിരുവനന്തപുരത്തെ സിപിഎം പരാജയത്തിൽ, മേക്കപ്പിന് ഒക്കെ പരിധി ഉണ്ടെന്ന് പറയുന്നപോലെ ക്യാപ്സൂളിന് ഒക്കെ ഒരു പരിധി ഉണ്ടെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ആഗ്രഹിച്ച ലക്ഷ്യം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ലോക്സഭയിൽ ബിജെപി ജയിച്ച തൃശൂർ ഒരു ചലനവും ബിജെപി ഉണ്ടാക്കിയില്ല. ഞങ്ങൾക്ക് ഒരു ലക്ഷ്യം മാത്രമാണെന്നും അത് ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം യാഥാർത്ഥ്യമാക്കുമെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group