Join News @ Iritty Whats App Group

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും


പാലക്കാട്:പാലക്കാട് കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്‍, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

സി കൃഷ്ണകുമാറിനെതിരെ ഡിവൈഎഫ്ഐ

കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ സി കൃഷ്ണകുമാറിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ. കുട്ടികളുടെ ക്രിസ്മസ് കാരോൾ സംഘത്തിന് നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതിലൂടെ കൃഷ്ണകുമാറിന്റെ യഥാർത്ഥ വർഗീയ മുഖം കൂടുതൽ വ്യക്തമായെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു. സി കൃഷ്ണകുമാർ പാലക്കാട്ടെ പ്രവീൺ തൊഗാഡിയ ആണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group