പാരഡി ഗാന വിവാദം; പാട്ട് സൈറ്റുകളില്‍ നിന്നു നീക്കം ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി
തിരുവനന്തപുരം: പോറ്റിയെ കേറ്റിയേ… പാരഡി ഗാനം സൈറ്റുകളില്‍ നിന്നു നീക്കം ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി. യു ട്യൂബ്, ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നു ഗാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർക്ക് സൈബര്‍ പോലീസ് ഇന്ന് നോട്ടീസ് നല്‍കും.
ഗാനത്തിലെ ഉള്ളടക്കം വിശ്വാസ സമൂഹത്തെ ഇളക്കി വിടാനും മതവിദ്വേഷം വളര്‍ത്താനും ഇടയാക്കുന്നതെന്നാണ് സൈബര്‍ പോലീസ് കാരണമായി പറയുന്നത്. ഗാനരചയിതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
അണിയറ പ്രവര്‍ത്തകരില്‍നിന്നു പോലീസ് അടുത്ത ദിവസം മൊഴി രേഖപ്പെടുത്തും. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി പ്രസാദ് കുഴിക്കാല സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മുന്‍മുഖ്യമന്ത്രി കെ. കരുണാകരനെതിരെ സിപിഎമ്മുകാര്‍ ഭക്തിഗാനത്തിന്റെ പാരഡിഗാനം ഇറക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പാരഡിയേക്കാള്‍ വലിയ കോമഡിയാണ് പോറ്റിയെ കേറ്റിയേ എന്ന ഗാനത്തിനെതിരെയുള്ള കേസെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Post a Comment