കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ സന്ദേശ ജാഥ
കണ്ണൂർ: കേരളാ മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ജില്ലാ സ്വീകരണത്തിന്റെ പ്രചാരണ ഭാഗമായി ജില്ലയുടെ രണ്ട് മേഖലകളിലായി സന്ദേശ ജാഥ നടത്തും.ഉത്തര മേഖലാ ജാഥ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി.കെ.അലി കുഞ്ഞി ദാരിമിയുടെ നേതൃത്വത്തില്‍ ഈ മാസം 22ന് എട്ടിക്കുളത്ത് നിന്ന് ആരംഭിച്ച് പയ്യന്നൂർ, മാടായി, ചപ്പാരപ്പടവ്, തളിപ്പറമ്ബ്, ഇരിക്കൂർ, കമ്ബില്‍, ചക്കരക്കല്‍ എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം 25ന് കണ്ണൂർ സിറ്റിയില്‍ സമാപിക്കും.
ദക്ഷിണ മേഖലാ ജാഥ 23 ന് കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ഡയരക്ടർ എം.കെ. ഹാമിദിന്റെ നേതൃത്വത്തില്‍ പെരിങ്ങത്തൂരില്‍ നിന്ന് ആരംഭിച്ച് പാനൂർ, തലശ്ശേരി, കുത്തുപറമ്ബ് , ഇരിട്ടി സ്വീകരണങ്ങള്‍ക്ക് ശേഷം 25 ന് മട്ടന്നൂരില്‍ സമാപിക്കും.അണിനിരക്കും.സംഘാടകസമിതിയോഗത്തില്‍ പി.പി.അബ്ദുല്‍ ഹക്കീം സഅദി അദ്ധ്യക്ഷത വഹിച്ചു.
Post a Comment