കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ മദ്യവും സിഗരറ്റ് പാക്കറ്റും കണ്ടെത്തി
കണ്ണൂർ: ഞായറാഴ്ച വൈകിട്ട് കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും കണ്ടെടുത്തു.
ജയില്‍ ആശുപത്രി ബ്ലോക്കിന്റെ മതിലിന്റെ പുറകിലുള്ള ശുചിമുറിക്ക് സമീപത്തു നിന്നാണ് പ്ലാസ്റ്റിക് കവറുകളിലായി എറിഞ്ഞ നിലയില്‍ മദ്യവും സിഗരറ്റും കണ്ടെടുത്തത്.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു. ഒരുമാസം മുമ്ബും ഇതേസ്ഥലത്ത് നിന്ന് രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി മദ്യവും ബീഡിയും കണ്ടെത്തിയിരുന്നു. ജയില്‍ സെല്ലില്‍ നിന്നും പരിസരത്ത് നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതും പതിവാണ്.നാളുകള്‍ക്ക് മുമ്ബ് ജയിലിലേക്ക് ലഹരിവസ്തുക്കള്‍ എറിഞ്ഞുകൊടുത്ത സംഘത്തില്‍ പെട്ട മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തിന് ശേഷം കണ്ണൂർ സെൻട്രല്‍ ജയിലിലെ സുരക്ഷാപ്രശ്നം സംബന്ധിച്ച് മുൻജയില്‍ വകുപ്പ് മേധാവിയടക്കമുള്ള സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതാണ്. ജയിലിന്റെ സുരക്ഷയ്ക്ക് റിസർവ്ഡ് ബറ്റാലിയനെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.
Post a Comment