Join News @ Iritty Whats App Group

കീം പ്രവേശന പരീക്ഷ; നടപടികൾ ഉടൻ ആരംഭിക്കും, സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യണം

കീം പ്രവേശന പരീക്ഷ; നടപടികൾ ഉടൻ ആരംഭിക്കും, സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യണം


തിരുവനന്തപുരം: 2026 - 2027 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷാ നടപടികൾ ഉടൻ ആരംഭിക്കും. പ്രൊഫഷണൽ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവരിൽ വിവിധ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികൾ ഓൺലൈൻ ആയി അപേക്ഷയോടൊപ്പം കാറ്റഗറി/സംവരണം/വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യണം. ആയതിലേയ്ക്കായി റവന്യൂ അധികാരികളിൽ നിന്നും മുൻകൂറായി വാങ്ങി വെയ്‌ക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

അഭിമുഖം ഡിസംബർ 27ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പാളയത്തെ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ (സ്റ്റുഡന്റസ് സെന്റർ) യിൽ വെച്ച് ഡിസംബർ 27 രാവിലെ 10.30 ന് 3 സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, ബി.കോം, ബി.ടെക് എന്നീ യോഗ്യതയുള്ളവരെ ഉൾക്കൊള്ളിച്ചു കൊണ്ട് അഭിമുഖം നടത്തും. രജിസ്ട്രേഷൻ പ്രായപരിധി 40 വയസ്സ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 8921916220.

Post a Comment

Previous Post Next Post
Join Our Whats App Group