Join News @ Iritty Whats App Group

കണ്ണൂര്‍ കോര്‍പറേഷന്‍: മേയര്‍ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും

കണ്ണൂര്‍ കോര്‍പറേഷന്‍: മേയര്‍ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും


ണ്ണൂര്: കണ്ണൂര് കോര്പറേഷനില് മേയര് സ്ഥാനം ഇത്തവണയും കോണ്ഗ്രസും മുസ്ലിം ലീഗും പങ്കിടും. ആദ്യ രണ്ടരവര്ഷം കോണ്ഗ്രസിന്റെ ഊഴമാണ്.


യു.ഡി.എഫിന് ഭരണം കിട്ടിയ കാലം മുതലുള്ള ധാരണയാണിത്. ഇത്തവണ മേയര് പദവി വനിതാസംവരണമാണ്. നിലവിലെ ഡെപ്യൂട്ടി മേയര് പി. ഇന്ദിര, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില് എന്നിവരാണ് പരിഗണനയിലുള്ളത്. നഗരസഭ, കോര്പറേഷന് ഭരണസാരഥ്യത്തിലെ പ്രവര്ത്തനപരിചയവും പാര്ട്ടിയിലെ സീനിയോറിറ്റിയും പരിഗണിച്ചാല് ഇന്ദിരയ്ക്കാണ് സാധ്യത കൂടുതല്. കെ.പി താഹിറിനെയാണ് മുസ്ലിംലീഗ് ഡെപ്യൂട്ടി മേയറായി പരിഗണിക്കുന്നത്. ഇന്ദിര മേയറായാല് ശ്രീജ മഠത്തില് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ആകും. കെ.പി.സി.സി അംഗം റിജില് മാക്കുറ്റിയും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സനായേക്കും.

മേയര് സ്ഥാനത്തേക്ക് എല്.ഡി.എഫ് അവതരിപ്പിച്ച വി.കെ പ്രകാശിനി പ്രതിപക്ഷ നേതാവാകും. രണ്ടാമൂഴത്തില് ലീഗിന് മേയര് സ്ഥാനം ലഭിക്കുമ്ബോള് ഷമീമ അധ്യക്ഷയാവുമെന്നാണ് വിലയിരുത്തല്. റിജില്‍ മാക്കുറ്റി ഡെപ്യൂട്ടി മേയറുമാകും.

Post a Comment

Previous Post Next Post
Join Our Whats App Group