Join News @ Iritty Whats App Group

മട്ടന്നൂർ എടയന്നൂരിൽ അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മരിച്ചത് പടിക്കച്ചാൽ സ്വദേശികൾ

മട്ടന്നൂർ എടയന്നൂരിൽ അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മരിച്ചത് പടിക്കച്ചാൽ സ്വദേശികൾ


ഇരിട്ടി: മട്ടന്നൂർ എടയന്നൂരിൽ അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മകനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും മട്ടന്നൂർ നെല്ലൂന്നിയിൽ താമസക്കാരുമായ നിവേദ (46) മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദ് (11) ആണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. 


ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഇടയന്നൂർ സ്‌കൂളിന് സമീപമായിരുന്നു അപകടം. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യംകാണാൻ പോയി തിരിച്ചു വരുന്നതിനിടെ എതിർ വശത്തുനിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിവേദയുടെ ഭർത്താവ് ഖത്തറിലാണ്. ബങ്കളൂരുവിൽ പഠിക്കുന്ന വൈഷ്ണവ് ആണ് മൂത്തമകൻ.

Post a Comment

Previous Post Next Post
Join Our Whats App Group