മന്ത്രി റിയാസിന്‍റെ പേര് പറഞ്ഞ് പണപ്പിരിവ്; പ്രതി പിടിയില്‍
കണ്ണൂർ: മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേഴ്സണ്‍ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ കേസിലെ പ്രതി പിടിയില്‍.
പറശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂർ ടൗണ്‍ പോലീസ് പിടികൂടിയത്.
മന്ത്രിയുടെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ഒരു ഹോട്ടല്‍ ജീവനക്കാരൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങുകയായിരുന്നു. ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.
Post a Comment