ജില്ലയില്‍ യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അഞ്ചിന് ആരംഭിച്ച പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് വിവിധ വിതരണ കേന്ദ്രങ്ങളില്‍ പൂർത്തിയായി.
2305 കണ്‍ട്രോള്‍ യൂണിറ്റുകളും 5959 ബാലറ്റ് യൂണിറ്റുകളുമാണ് കമ്മീഷനിംഗ് പൂർത്തിയാക്കി വിതരണ കേന്ദ്രങ്ങിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയത്. വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10ന് വിവിധ പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങള്‍ വിതരണം ചെയ്യും.
സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റു കളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്.
വെള്ളിയാഴ്ച്ച കണ്ണൂർ കോർപറേഷൻ, പാനൂർ, ഇരിട്ടി, ആന്തൂർ, തളിപ്പറമ്ബ്, പയ്യന്നൂർ നഗരസഭകളിലെ ബൂത്തുകളിലേക്കുള്ള ഇവിഎം കമ്മീഷനിംഗ് യഥാക്രമം ജിവിഎച്ച്‌എസ്‌എസ് സ്പോർട്സ് കണ്ണൂർ, കെകെവി മെമ്മോറിയല്‍ എച്ച്‌എസ് പാനൂർ, മഹാത്മ ഗാന്ധി കോളജ് ഇരിട്ടി, ഗവ. എൻജിനിയറിംഗ് കോളജ് മാങ്ങാട്ടുപറമ്ബ്, സർ സയ്യിദ് കോളജ് തളിപ്പറമ്ബ്, ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍ പയ്യന്നൂർ എന്നീ കേന്ദ്രങ്ങളില്‍ നടത്തിയിരുന്നു.
പാനൂർ, തളിപ്പറമ്ബ്, പയ്യന്നൂർ, കണ്ണൂർ, തലശേരി, ഇരിക്കൂർ, കല്യാശേരി, ഇരിട്ടി എന്നീ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിലേക്കുള്ള കമ്മീഷനിംഗ് യഥാക്രമം രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂള്‍ മൊകേരി, സർ സയ്യിദ് എച്ച്‌എസ് തളിപ്പറമ്ബ്, പയ്യന്നൂർ കോളജ്, കൃഷ്ണമേനോൻ കോളേജ് പള്ളിക്കുന്ന്, ഗവ. ബ്രണ്ണൻ കോളജ് തലശേരി, കെപിസി. ഹയർ സെക്കൻഡറി സ്കൂള്‍ പട്ടാന്നൂർ, ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി മാടായി, മട്ടന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂള്‍ എന്നീ കേന്ദ്രങ്ങളിലാണ് പൂർത്തിയായത്.
ശനിയാഴ്ച തലശേരി, കൂത്തുപറമ്ബ്, ശ്രീകണ്ഠപുരം നഗരസഭകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് യഥാക്രമം സാൻജോസ് മെട്രോപോളിറ്റൻ സ്കൂള്‍ തലശേരി, റാണി ജയ് ഹയർ സെക്കൻഡറി സ്കൂള്‍ കൂത്തുപറമ്ബ്, ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ശ്രീകണ്ഠപുരം എന്നീ കേന്ദ്രങ്ങളിലും എടക്കാട്, കൂത്തുപറമ്ബ്, പേരാവൂർ എന്നീ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിലേക്കുള്ളത് യഥാക്രമം സിഎച്ച്‌എം ഹയർ സെക്കൻഡറി സ്കൂള്‍ എളയാവൂർ, നിർമലഗിരി കോളജ് കൂത്തുപറമ്ബ്, സെന്റ് ജോണ്‍സ് യുപി സ്കൂള്‍ തൊണ്ടിയില്‍ എന്നിവിടങ്ങളിലുമായി പൂർത്തിയായി.
ഏജന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിതരണ കേന്ദ്രങ്ങ ളില്‍ ഇവിഎം കമ്മീഷനിംഗ് പൂർത്തിയാക്കിയത്.
Post a Comment