Join News @ Iritty Whats App Group

കൃത്യം 7 മണിക്ക് സൈറൺ മുഴങ്ങും, പിന്നാലെ മൊബൈലുകള്‍ ഓഫാകും, ഡിജിറ്റൽ ഡീടോക്സുമായി കർണാടക ​ഗ്രാമം

കൃത്യം 7 മണിക്ക് സൈറൺ മുഴങ്ങും, പിന്നാലെ മൊബൈലുകള്‍ ഓഫാകും, ഡിജിറ്റൽ ഡീടോക്സുമായി കർണാടക ​ഗ്രാമം


കുട്ടികളിലും മുതിർന്നവരിലും എല്ലാം ഒരുപോലെ രൂക്ഷമാണ് മൊബൈൽ ഉപയോ​ഗം. പല ​ഗ്രാമങ്ങളും ഇപ്പോൾ കുട്ടികളിലെ മൊബൈൽ, ടിവി ഉപയോ​ഗം കുറക്കുന്നതിനായിട്ടുള്ള വഴികൾ തേടുന്നുണ്ട്. അതിലൊന്നാണ് കർണാടകയിലെ ഹലഗാ ഗ്രാമം. രാത്രി 7 മണിയാകുമ്പോൾ ​ഗ്രാമത്തിൽ ഒരു സൈറൺ മുഴങ്ങാൻ തുടങ്ങും. അതിന്റെ അർത്ഥം, മൊബൈലും ടിവിയുമെല്ലാം ഓഫാക്കാൻ സമയമായി എന്നാണ്. രണ്ട് മണിക്കൂർ നേരത്തേക്ക് അവ ഓണാക്കാൻ പാടില്ല. ആ സമയം, മറ്റൊന്നിലും ശ്രദ്ധിക്കാതെ കുട്ടികൾക്ക് പഠിക്കാനുള്ള സമയമാണ്. ഇത് അവസാനിപ്പിക്കാൻ നേരമാകുമ്പോൾ, അതായത് രണ്ട് മണിക്കൂറിന് ശേഷം രാത്രി ഒമ്പതു മണിക്ക് വീണ്ടും സൈറൺ മുഴങ്ങും.

പഞ്ചായത്ത് അധ്യക്ഷ ലക്ഷ്മി ഗജപതിയുടെ നേതൃത്വത്തിലാണ് ഈ ഡിജിറ്റൽ ഡീടോക്സിങ് പരിപാടി ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ​ഗ്രാമത്തിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. വാർഡ് പ്രതിനിധി കൂടിയാണ് ലക്ഷ്മി ഗജപതി. ഡിസംബർ 17 -നാണ് ആദ്യത്തെ സൈറൺ മുഴക്കി രണ്ട് മണിക്കൂർ നേരത്തെ ഡിജിറ്റൽ ഡീടോക്സിങ്ങിന് ​ഗ്രാമത്തിൽ തുടക്കം കുറിച്ചത്.

ബെലഗാവി ജില്ലയിലെ ഹലാ​ഗ ​ഗ്രാമത്തിൽ ഏകദേശം 8,500 പേരാണുള്ളത്. ​ഗ്രാമത്തിൽ ഏകദേശം 2,000 കുട്ടികളുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് എഴുതുന്നു. എന്നാൽ, ഇത് ആദ്യമായിട്ടല്ല ഒരു ​ഗ്രാമം ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത്. മഹാരാഷ്ട്രയിലെ മോഹിത്യാഞ്ചെ വാദ്ഗാവ് എന്ന ഗ്രാമത്തിൽ നേരത്തെ സമാനമായ ഒരു ശ്രമം നടത്തിയിരുന്നു. അതാണത്രെ ഹലാ​ഗ ​ഗ്രാമത്തിലും ഇതേ നീക്കം നടത്താനുള്ള പ്രചോദനമായി മാറുന്നത്. കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുക, പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുക, മാതാപിതാക്കളുമായി കൂടുതൽ ഇടപെടുക ഇവയെല്ലാമാണ് ഈ നീക്കത്തിന്റെ പിന്നിലെ ലക്ഷ്യം.

Post a Comment

Previous Post Next Post
Join Our Whats App Group