Join News @ Iritty Whats App Group

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്



ഗോവ:ഗോവയിലെ നിശാ ക്ലബില്‍ തീപിടുത്തമുണ്ടായത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ലെന്നും ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ട്. ബെല്ലി ഡാന്‍സ് നടത്തിയവരാണ് പ്രതികളെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും കാണിച്ച് പിടിയിലായ പ്രതികള്‍ കോടതിയെ സമീപിച്ചു. അതേസമയം ഗോവ പൊലീസ് ഉടന്‍ സിബിഐയുടെ സഹായത്തോടെ തായിലന്‍റിലെത്തി പ്രതികളായ ഉടമകളെ കസ്റ്റഡിയിലെടുക്കും.

മൂവായിരം ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള നിശാ ക്ലബ് സീലിംഗ് നിര്‍മ്മിച്ചത് മുളയും പനയോലയും പോലെ വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ്. ക്ലബിനുള്ളില്‍ മദ്യം കൂട്ടിയിട്ടിരുന്നു. പുറത്തേക്കിറങ്ങാന്‍ ആവശ്യത്തിന് കവാടങ്ങളില്ലായിരുന്നു. നിശാ ക്ലബില്‍ ഡാന്‍സ് നടത്തുന്നതിനിടെ കരിമരുന്ന് പ്രയോഗിച്ചപ്പോള്‍ തീ പടരുന്നു. തീപിടുത്തത്തെ തടയന്‍ സംവിധാനമില്ലാത്തതിനാല്‍ പടര്‍ന്ന് പിടിച്ചുവെന്നാമാണ് അന്വേഷണ റിപ്പോര്‍ട്ട്. അടച്ചിട്ട കെട്ടിടത്തിനുള്ളില്‍ ചെറുതായി പോലും കരിമരുന്ന് പ്രയോഗിക്കരുതെന്ന നിയമം പാലിച്ചില്ല. ഇതോക്കെയാണ് തീപിടുത്തില്‍ 25 പേരുടെ ജീവനെടുക്കാനിടയായതെന്നാണ് കണ്ടെത്തല്‍. കേസില്‍ നിലവില്‍ 8 പേരാണ് പിടിയിലുള്ളത്. ഇതില്‍ പ്രധാന പ്രതികളും ക്ലബ് ഉടമകളുമായ ലുത്ര സഹോദരങ്ങള്‍ സൗരഭും ഗൗരഭും ഇപ്പോള്‍ തായ്ലന്‍റ് പൊലീസ് കസ്റ്റഡിയിലാണ്. അപകടം നടന്ന ഉടന്‍ തായ്ലന്‍റിലേക്ക് കടന്ന ഇവരെ ബുക്ലോര്‍ണ്ണര്‍ നോട്ടീസിലൂടെ തായ്ലന്‍റ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഇതുവരെ ഗോവയിലെത്തിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നും സംഘമെത്തിയാല്‍ മാത്രമെ കൈമാറുവെന്ന് തായ്ലന്‍റ് പൊലീസ് അറിയിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ തായ്ലന്‍റിലെത്തും. ലുത്ര സഹോദരന്‍മാരുടെ മുന്‍കൂര്‍ ജാമ്യമാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡിയിലായ ഉടന്‍ തന്നെ ജാമ്യത്തിനായിഇവര് കോടതിയെ സമീപിച്ചു. ബെല്ലിഡാന്‍സറാണ് കുറ്റകാരിയെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇവരുടെ അപേക്ഷ .ഇതിനിടെ ഭൂ ഉടമയായ ബ്രിട്ടീഷ് പൗരനെ ചോദ്യം ചെയ്യാനുള്ള ശ്രമം ഗോവ പൊലീസ് തുടങ്ങി. നിശാ ക്ലബില്‍ ലഹരി വില്‍പ്പന ഉണ്ടായിരുന്നോ എന്ന സംശയവും പോലീസിനുണ്ട്. ഇതെകുറിച്ചും അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group