Join News @ Iritty Whats App Group

അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഒടുവിൽ രാഹുൽ ഈശ്വറിന് ആശ്വാസം, 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഒടുവിൽ രാഹുൽ ഈശ്വറിന് ആശ്വാസം, 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെണ്‍കുട്ടിയെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നൽകികൊണ്ടുള്ള വിധി പറഞ്ഞത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

രാഹുൽ അന്വേഷണവുമായി സഹകരിക്കാത്തിനാൽ രണ്ടു ദിവസത്തെ കസ്റ്റി വേണമെന്ന് പ്രോസിക്യൂഷൻ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 ദിവസമായി റിമാൻഡിലാണെന്ന് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. ഇത്രയും ദിവസത്തിനു ശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതിയുടെ ചോദ്യം. വാദത്തിന് ശേഷം ഉത്തരവിനായി മാറ്റുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ വിധി പറഞ്ഞത്. ഈ കേസിലെ മറ്റൊരു പ്രതി സന്ദീപാ വാര്യയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Post a Comment

Previous Post Next Post
Join Our Whats App Group